ആലപ്പുഴ : പഴയവീട് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം 7ന് നടക്കും. രാവിലെ 6.55ന് തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. തുടർന്ന് പണ്ടാര അടുപ്പിലേക്ക് മേൽശാന്തി നാരായണൻ നമ്പൂതിരി ദീപം പകരും. ക്ഷേത്ര ആട്ടവിശേഷമായ പൊങ്കാല പഴയവീട് ദേവസ്വം നേതൃത്വത്തിലും കുംഭ ഭരണി ആഘോഷം തിരുവമ്പാടി എൻ.എസ്.എസ് കരയോഗം 1790ന്റെ വകയായുമാണ് നടത്തുന്നത്.
7ന് രാവിലെ 5ന് നിർമ്മാല്യദർശനം, വിശേഷാൽപൂജകൾ, 6ന് നടയ്ക്ക് വയ്പ് (ഗരുഡൻതൂക്കം, ഒറ്റത്തൂക്കം, കുത്തിയോട്ടം), 6.30 മുതൽ പഞ്ചാരിമേളം, 7ന് പൊങ്കാല, മുട്ടത്ത് കളരിയിൽ നടയ്ക്കുവെയ്പ്,, 8.30 മുതൽ കുത്തിയോട്ടം നടചവിട്ട് , 8.30ന് ദേവീഭാഗവത പാരായണം, ഉച്ചയ്ക്ക് 12ന് അന്നദാനസദ്യ, വൈകിട്ട് 6മുതൽ മുട്ടത്തുകളരിയിൽ നിന്ന് താലപ്പൊലി, , 6.30ന് ദീപാരാധന, വെടിക്കെട്ട്, 7ന് ഇൗശ്വരനാമഘോഷം.