മാവേലിക്കര : ആയുർവേദ ആശുപത്രിയിൽ 2020-21 ലെ ബഡ്ജറ്റിൽ അനുവദിച്ച 5 കോടിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടു എം.എസ് അരുൺകുമാർ എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന ചീഫ് ആർക്കിടെക്റ്റ് പി.എസ് രാജീവ്‌ ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. മെഡിക്കൽ ഓഫീസർ ഡോ.റംല, ഓവർസിയർ എസ്.സിനി എന്നിവരും ഉണ്ടായിരുന്നു. സംസ്ഥാന ആർക്കിടെക്ചർ വിഭാഗം ആരോഗ്യ വകുപ്പും പൊതുമരാമത്ത് വകുപ്പു കെട്ടിട വിഭാഗവുമായും ചർച്ച ചെയ്തു തയ്യാറാക്കുന്ന രൂപരേഖ ചീഫ് ആർക്കിടെക്ട് അംഗീകരിച്ച ശേഷം മണ്ണ് പരിശോധന നടത്തുകയും തുടർന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്യും.