 
ചേർത്തല: മഹിളാ കോൺഗ്രസ് ചേർത്തല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിലെ ഗാന്ധിസ്മൃതി മണ്ഡപത്തിൽ യുദ്ധം വേണ്ട (സ്റ്റോപ്പ് വാർ ) സമാധാനം മതി എന്ന മുദ്റാവാക്യം ഉയർത്തി സിഗ്‌നേച്ചർ കാമ്പയിൻ നടത്തി. കെ.പി.സി.സി വിചാർ വിഭാഗം സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ഉഷ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യുക്രെയിനിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയായ അരുന്ധതി വിനോദ് അനുഭവം പങ്കുവച്ചു. ടി.എസ്.ജാസ്മിൻ,ജയമണി, തങ്കമ്മ രാമകൃഷ്ണൻ,ഡി.സി.സി ഭാരവാഹികളായ അഡ്വ. സിഡി ശങ്കർ, ആർ ശശിധരൻ, സി വി തോമസ്,ബ്ലോക്ക് പ്രസിഡന്റ് വി.എൻ.അജയൻ,ടി.എച്ച്.സലാം, ദേവരാജൻ പിള്ള,ആർ.മുരളി,സുജാത സതീഷ് കുമാർ,ബിന്ദു ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.