ആലപ്പുഴ: ആലപ്പുഴ -അർത്തുങ്കൽ റോഡിൽ മാരാരിക്കുളം സൗത്ത് പഞ്ചായത്ത് മുതൽ കാട്ടൂർ ജംഗ്ഷൻ വരെ ഇന്റർലോക്ക് ടൈൽ വിരിക്കുന്ന ജോലികൾ ആരംഭിക്കുന്നതിനാൽ നാളെ മുതൽ ഇവിടെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസി. എൻജിനീയർ അറിയിച്ചു.