s

ആലപ്പുഴ: പുന്നപ്ര എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ പരീക്ഷാ മാർഗ നിർദേശ ക്ലാസ് നടത്തി.'ഫ്യൂച്ചർ സീക്രട്ട് ഒഫ് സക്സസ് എന്ന പരിപാടി പത്താം ക്ലാസ് വിദ്യാർഥികൾക്ക് വേണ്ടിയാണ് നടത്തിയത്. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ.എ.എ.റസാഖ് ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് താലൂക്ക് പ്രസിഡന്റ് അഡ്വ.എ.മുഹമ്മദ് ഉസ്മാൻ അധ്യക്ഷത വഹിച്ചു.ജെ.സി.ഐ ദേശീയ പരിശീലകൻ ഒ.ജെ.എസ്.സ്‌കറിയ ക്ലാസെടുത്തു. പി.ടി.എ.പ്രസിഡന്റ് ഹസൻ. എം.പൈങ്ങാംമഠം,ജെ.സി.എ സെക്രട്ടറി കെ.സനൽകുമാർ,എം.ഇ.എസ് താലൂക്ക് വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, പ്രിൻസിപ്പൽ എ.എൽ. ഹസീന എന്നിവർ പ്രസംഗിച്ചു.