ഹരിപ്പാട്: ആലപ്പുഴ സോഷ്യൽ ഫോറസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഹരിപ്പാട് അമൃത വിദ്യാലയത്തിൽ ഫോറസ്റ്റ് ക്ലബിന്റെ ഉദ്ഘാടനം നടന്നു. ഹരിപ്പാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. അമൃത വിദ്യാലയം പ്രിൻസിപ്പിൾ ധന്യ ഡി എം അദ്ധ്യക്ഷയായി.ആലപ്പുഴ ഡ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റർ കെ സജി പദ്ധതി വിശദീകരണം നടത്തി. കൗൺസിലർ ബിജു മോഹൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആരിഫ് മധു എന്നിവർ സംസാരിച്ചു. ദിവ്യ നായർ സ്വാഗതവും ശ്രീകല.കെ നന്ദിയും പറഞ്ഞു