ambala
കുന്നുമ്മ അംബേദ്കർ ആഡിറ്റോറിയത്തിൽ നടന്ന ചമ്പക്കുളം ബ്ലോക്ക് ക്ഷീര സംഗമം തോമസ് കെ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ചമ്പക്കുളം ബ്ലോക്ക് ക്ഷീര സംഗമം തകഴി കുന്നുമ്മ ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ കുന്നുമ്മ അംബേദ്കർ ആഡിറ്റോറിയത്തിൽ നടന്നു. തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജിൻസി ജോജി അദ്ധ്യക്ഷത വഹിച്ചു. കന്നുകാലി,കന്നുകുട്ടി പ്രദർശനം, ക്ഷീര വികസന സെമിനാർ, പൊതുസമ്മേളനം എന്നിവയും നടന്നു . മുഖ്യ പ്രഭാഷണവും, ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനുള്ള അവാർഡ് ദാനവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.ക്ഷീര വികസന വകുപ്പിന്റെ എഫ്.എസ്.എസ്.എ ധനസഹായ വിതരണം ജില്ല ഡെപ്യൂട്ടി ഡയറക്ടർ ആർ.രശ്മി നിർവഹിച്ചു.