കായംകുളം: ക്ഷാമബത്ത കുടിശിക ഉൾപ്പെടെ സർവീസ് പെൻഷൻകാരുടെ തടഞ്ഞ് വച്ചിട്ടുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായംകുളം സബ് ട്രഷറിക്ക് മുന്നിൽ കൂട്ടധർണ നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.എ.മുഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.ജി.മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു.
ഡി.ബാബു, കണിശ്ശേരി മുരളി, എ.സലിം, സി.മോനച്ചൻ,പി.കൃഷ്ണകുമാർ,രവീന്ദ്രൻ താച്ചേത്തറ, സി.രാമചന്ദ്രൻ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.