ambala
വാടയ്ക്കൽ അംബേദ്കർ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ സ്റ്റുഡൻസ് കോഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കുന്നു.

അമ്പലപ്പുഴ: എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ എച്ച് .സലാം എം. എൽ. എ സല്യൂട്ട് സ്വീകരിച്ചു. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 45 ഉം അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ 69 ഉം ഉൾപ്പെടെ 114 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. വാടയ്ക്കൽ അംബേദ്കർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, അമ്പലപ്പുഴ ഡി വൈ.എസ്.പി ടി .എസ്. സുരേഷ് കുമാർ, എസ്. പി .സി പ്രോജക്ട് ഡി.എൻ .ഒ യും ഡി.സി .ആർ.ബി ഡിവൈ.എസ്.പിയുമായ കെ.എൻ. സജിമോൻ, പുന്നപ്ര സി .ഐ ലൈസാദ് മുഹമ്മദ്, പഞ്ചായത്തംഗം പ്രഭാവിജയൻ എന്നിവർ പങ്കെടുത്തു.ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ.ഷൈല, ജില്ലാ വിദ്യാഭ്യാസ ഓഫീസർ റാണി തോമസ് ,മോഡൽ റെസിഡൻഷ്യൽ സ്‌കുൾ പ്രിൻസിപ്പൽ ബിന്ദു നടേശ്, അദ്ധ്യാപികമാരായ ഡോ.ജയാവിജയൻ ,സജി ഫിലിപ് എന്നിവരെ അനുമോദിച്ചു.