പൂച്ചാക്കൽ: അരൂക്കുറ്റി ശ്രീമാത്താനം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 14 ന് ആറാട്ടോടു കൂടി സമാപിക്കും. ഇന്ന് രാവിലെ ശുദ്ധി ക്രിയകൾ, 9ന് ഗുരുക്ഷേത്രത്തിൽ വിശേഷാൽ ഗുരുപൂജ 11 ന് കൊടിയേറ്റ് സദ്യ , വൈകിട്ട് 6.41നും 7.05 നും മദ്ധ്യേ അശോകൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.30 ന് തിരുവാതിര കളി , രാത്രി 8.30 ന് ഭജനാമൃതലഹരി. 7 ന് രാവിലെ 9 മുതൽ ദേവീ മാഹാത്മ്യ പാരായണം. രാത്രി 9 ന് നാടകം. 8 ന് രാവിലെ 9.30 ന് ഉപദേവതകൾക്ക് നവഗം, പഞ്ചഗവ്യം. രാത്രി 8.30 ന് ഗാനമേള. 9 ന് വൈകിട്ട് 5 ന് പറകൊട്ടിപ്പാട്ട്. 7.30 ന് ഡാൻസ്. 10 ന് വൈകിട്ട് 4 ന് പറകൊട്ടിപ്പാട്ട് ,5 ന് ചിന്തുപാട്ട്, രാത്രി 8 ന് ഓട്ടൻതുള്ളൽ. 11 ന് വൈകിട്ട് 5 ന് പറകൊട്ടിപ്പാട്ട്, 6 ന് കാവടി ഘോഷയാത്ര ,രാത്രി 8 ന് ഭജനാമൃതം. 12 ന് രാത്രി 8 ന് തിരിപിടുത്തം, മംഗള പൂജ, 8.30 ന് നൃത്തനൃത്യങ്ങൾ. 13 ന് പള്ളിവേട്ട മഹോത്സവം . രാവിലെ 7 ന് കൂട്ടവെടി, വൈകിട്ട് 3 ന് കാഴ്ചശ്രീബലി, പാണ്ടിമേളം 7 ന് ദീപാരാധന, വർണ്ണക്കാഴ്ച, പുഷ്പാഭിഷേകം, രാത്രി 10.30 ന് നാദസ്വരക്കച്ചേരി, 12 ന് പള്ളിവേട്ട, തിരിപിടുത്തം, പള്ളിനിദ്ര. 14 ന് ആറാട്ട് മഹോത്സവം . രാവിലെ 11 മുതൽ പൂരമിടി, ഉച്ചതിരിഞ്ഞ് അങ്ങാടി വരവ്, വൈകിട്ട് 6.30 ന് ആറാട്ട്, രാത്രി 9 ന് കഥകളി, 10 ന് വടക്ക് പുറത്ത് മഹാകുരുതി. ദേവസ്വം പ്രസിഡന്റ് കെ.എൻ. മോഹനൻ , സെക്രട്ടറി എം.മുരളീധരൻ , ട്രഷറർ സി.വി.ചന്ദ്രൻ , വൈസ് പ്രസിഡന്റുമാരായ സി.കെ. അശോകൻ, എ.കെ. മുകുന്ദൻ എന്നിവർ നേതൃത്വം നൽകും.