പൂച്ചാക്കൽ : പാണാവള്ളി നാൽപ്പെത്തെണ്ണീശ്വരം ശ്രീ മഹാേദേവേ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പുലിയന്നൂർ അനിയൻ നമ്പുതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് 7ന് തായമ്പക. നാളെ വൈകിട്ട് 7 ന് സംഗീത നിശ . 8 ന് രാവിലെ 8 ന് ശ്രീബലി, 8.45 ന് സോപാന സംഗീതം 11.15 ന് പഞ്ചാരിമേളം രാത്രി 7.45 ന് സേവ, 9 ന് ഇൻസ്ട്രമെന്റൽ ഫ്യൂഷൻ, 10.30 ന് ഭരണി വിളക്ക്, സ്പെഷ്യൽ പാണ്ടിമേളം. 9 ന് രാവിലെ ശ്രീബലി, വൈകിട്ട് 4 ന് കാഴ്ചശ്രീബലി , 7 ന് ജലദീപക്കാഴ്ച, 9 ന് തുള്ളൽ ത്രയം, 11 ന് കാർത്തിക വിളക്ക്, 10 ന് വൈകിട്ട് 7 ന് മാനസജപലഹരി, 9 ന് വിളക്ക്, തുടർന്ന് കഥകളി . 11 ന് വലിയ വിളക്ക് മഹോത്സവം. രാത്രി 9 ന് നൃത്തനൃത്യങ്ങൾ, വലിയ കാണിക്ക, പള്ളിവേട്ട. 12 ന് ആറാട്ട് മഹോത്സവം . രാവിലെ 7 ന് കിരാത ദർശനം 7.30 ന് ആറാട്ട്.