ആലപ്പുഴ: ജില്ലയിലെ ഏറ്റവും മികച്ച കളിക്കാരെ ഉൾപ്പെടുത്തി ഐ. പി.എൽ. മാതൃകയിൽ 12 ക്രിക്കറ്റ് ടീമുകൾ മാറ്റുരക്കുന്ന "ആലപ്പി ക്രിക്കറ്റ് ലീഗിന്" ആലപ്പുഴ റിക്രിയേഷൻ മൈതാനത്തിൽ തുടക്കമായി ആലപ്പുഴ ഓസ്കാർ ക്രിക്കറ്റ് ക്ലബ്ബാണ് സംഘാടകർ. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഒ.കെ.ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി നസറുദ്ദീൻ സ്വാഗതം പറഞ്ഞു. ക്ലബുകളുടെ ജേഴ്‌സി പ്രകാശനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു നിർവഹിച്ചു. ആലപ്പുഴ നഗരസഭ കൗൺസിലർ റിഗോ രാജു ,ഈസ്റ്റ് റോട്ടറി ക്ളബ് പ്രസിഡന്റ് അഡ്വ. അനിതാ ഗോപകുമാർ,ജിംനാസ്റ്റിക് അസോസിയേഷൻ സെക്രട്ടറി ഷിബു ഡേവിഡ് എന്നിവർ സംസാരിച്ചു. മത്സരങ്ങൾ മാർച്ച് 20 ന് അവസാനിക്കും