മാന്നാർ: എസ്.എൻ.ഡി.പി യോഗം വനിതാസംഘം മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ ലോക വനിതാദിനാചരണം 8 ന് ഉച്ചക്ക് 1.30 ന് യൂണിയൻ ഹാളിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മ പ്രചാരകയ്ക്കുള്ള പ്രഥമ പപ്പമ്മ പുരസ്‌കാര സമർപ്പണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ വനിതാദിന സന്ദേശം നൽകും.

മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. കൺവീനർ ജയലാൽ എസ്. പടീത്തറ സംഘടനാ സന്ദേശം നൽകും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ ഹരിലാൽ ഉളുന്തി, ദയകുമാർ ചെന്നിത്തല, നുന്നുപ്രകാശ്, ഹരി പാലമൂട്ടിൽ, വനിതാ സംഘം യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ അനിതാ സദാനന്ദൻ, പ്രവദ രാജപ്പൻ, ലേഖ വിജയകുമാർ, ചന്ദ്രിക റെജി, അജി മുരളി, ശ്രീനാരായണ പെൻഷണേഴ്‌സ് ഫോറം പ്രസിഡന്റ് സതീശൻ മുന്നേത്ത്, സെക്രട്ടറി സുകു കാരാഞ്ചേരിൽ യൂത്ത്മൂവ്മെന്റ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ ആർ.രാജീവ്, കൺവീനർ എം.പി.അരുൺകുമാർ, കുമാരീസംഘം ചെയർപേഴ്‌സൺ ദേവിക സൂരജ്, കൺവീനർ ഗോപിക എം എന്നിവർ സംസാരിക്കും. വനിതാ സംഘം കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും വൈസ് ചെയർപേഴ്‌സൺ സുജാത നുന്നുപ്രകാശ് നന്ദിയും പറയും.

യൂണിയൻ ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വനിതാ സംഘം ചെയർപേഴ്സൺ ശശികല രഘുനാഥ്, കൺവീനർ പുഷ്പ ശശികുമാർ, വൈസ് ചെയർപേഴ്‌സൺ സുജാത നുന്നുപ്രകാശ് എന്നിവർ പങ്കെടുത്തു.