ryf
ആർ.വൈ.എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് മണ്ഡലം പ്രസിഡന്റ് ഷാമോൻ സിദ്ധിഖ് പതാക ഉയർത്തുന്നു

ആലപ്പഴ : ആർ.വൈ.എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.എസ്.പി ജില്ലാ കമ്മിറ്റി ഒാഫീസിന് മുന്നിൽ ആർ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഷാമോൻ സിദ്ധിഖ് പതാക ഉയർത്തി. പുന്നപ്ര മരിയ ധാം കേന്ദ്രത്തിലെ നൂറ്റിയിരുപതോളം അന്തേവാസികൾക്ക് ഉച്ചഭക്ഷണവിതരണം നടത്തി. മണ്ഡലം സെക്രട്ടറി എൻ.പി.രാജീവ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ആസാദ്, ആർ.രതീഷ്, കെ.വി.സുധീർ, സിജിൻ എബ്രഹാം, പി.എസ്.എം. റിയാസ്, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.മോഹനൻ, ആർ.ചന്ദ്രൻ, പി.എ.അൻസർ, പി.കെ.ഗണേഷ് ബാബു, സിദ്ധിഖ് ഇസ്മയിൽ എന്നിവർ പങ്കെടുത്തു.