തുറവൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരൂർ നിയോജക മണ്ഡലം കമ്മി റ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് സബ് ട്രഷറിയ്ക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.മേഘനാഥ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. പി.വി.ശ്യാമപ്രസാദ് ,ടി.പി.മോഹനൻ ,എസ്.പൊന്നമ്മ, ടൈറ്റസ് കുന്നേൽ, പി.കെ. സത്യപാൽ കെ.ആർ.വിജയകുമാർ, എൻ. ദയാനന്ദൻ, ശശീന്ദ്രൻ ,കെ.എ.ലത്തീഫ് ,ബി.ജനാർദ്ദനൻ ,സുരേന്ദ്രനാഥൻ നായർ,സുഷമ എന്നിവർ സംസാരിച്ചു.