ph
ഗാന്ധി പ്രതിമ: ഉദ്ഘാടനം

വള്ളികുന്നം: ഊട്ടുപുര കൾച്ചറർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. ഊട്ടുപുര ചെയർമാൻ മoത്തിൽ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.ഷമീർ കുന്ദമംഗലത്തിന് ഗാന്ധി പുരസ്ക്കാരം നൽകിയും എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്ക്കൂൾ മാനേജർ പുതുക്കാട്ട് ബാലചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. കറ്റാനം ഷാജി, എൻ.രവി, അഡ്വ.കെ.ആർ.മുരളീധരൻ, ജി.രാജീവ് കുമാർ, കെ ഗോപി ,പ്രാക്കുളം രാധാകൃഷ്ണപിള്ള, നന്ദനം രാജൻ പിള്ള, ശാനി ശശി, സജീവ് റോയൽ തുടങ്ങിയവർ സംസാരി​ച്ചു.