ചേർത്തല : എസ്.എൻ.ഡി പി യോഗം ചേർത്തല യൂണിയനിൽ ശാഖ പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നി​വരുടെ സംയുക്ത യോഗം ഇന്ന് ഉച്ചയ്ക്ക് 1.30 ന് യൂണിയൻ ഹാളിൽ നടക്കുമെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അറിയിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി യോഗം ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി. മൻമഥൻ അദ്ധ്യക്ഷത വഹിക്കും.