മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് നടത്തുന്ന ഭരണിച്ചന്തയുടെ ഉദ്‌ഘാടനം എം.എസ്.അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ് അദ്ധ്യക്ഷനായി. കുടുംബശ്രീ ഉത്പന്ന വിപണനമേളയും ബാലകൃഷി ഉദ്‌ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഓമനക്കുട്ടൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ രോഹിത് എം.പിള്ള, ബി.ശ്രീകുമാർ, പി.രമാദേവി, സുമ അജയൻ, സി.ഡി.എസ് ചെയർപേഴ്സൺ സലൂജ വേലായുധൻ, ഷേർലി എന്നിവർ സംസാരിച്ചു.