അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുന്നപ്ര കിഴക്ക് 610ാം നമ്പർ ശാഖായോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരുപാദം കുടുംബ യുണിറ്റിന്റെ ഒൻപതാമത് വാർഷികാഘോഷവും കുടുംബ സംഗമവും ഇന്ന് ഗുരുപാദം നഗറിൽ (കാരിക്കൽ പുരയിടം) നടക്കും. ശാഖാ യോഗം പ്രസിഡന്റ് ജി​. ഉത്തമൻ ഉദ്‌ഘാടനം ചെയ്യും. കുടുംബ യുണിറ്റ് ചെയർപേഴ്‌സൺ ഉഷാ സതീഷ് അദ്ധ്യക്ഷത വഹിക്കും. കൺവീനർ ആർ.രാജു സ്വാഗതം പറയും. ഫാമിലി കൗൺസിലറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ അനൂപ് വൈക്കം മുഖ്യ പ്രഭാഷണം നടത്തും.