light

ചാരുംമൂട് :താമരക്കുളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി മൂന്നാം വാർഡിലെ പാലയ്ക്കൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കൊടിക്കുന്നിൽ സുരേഷ് എം .പി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ പ്രതിനിധികളായ നികേഷ് തമ്പി , പി.ബി.ഹരികുമാർ , സുരേഷ് കോട്ടവിള , ദീപ ജ്യോതിഷ് ,ആര്യ,വാർഡ് വികസന സമിതി അംഗങ്ങളായ ഹരിപ്രസാദ് ,പി.എൻ.അനുരാജ്, കെ.പി.ജയചന്ദ്രൻ,ആനന്ദകുമാർ,മനോജ് എന്നിവർ സംസാരിച്ചു.