
മാവേലിക്കര : കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24ന് മാവേലിക്കര പുതിയകാവ് ജംഗ്ഷൻ മുതൽ മിച്ചൽ ജംഗ്ഷന് വടക്കോട്ട് ഒരു കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന കാർഷിക മതിൽ നിർമ്മാണശാല പൂർണ സജ്ജമായി. ലോകത്തിലെ ഏറ്റവും നീളമേറിയ കാർഷിക മതിലായി ഇത് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നൽകിയ അപേക്ഷ വേൾഡ് ബുക്ക്സ് ഒഫ് റെക്കാഡ്‌സ് സ്വീകരിച്ചിട്ടുണ്ട്. കാർഷിക മതിൽ നിർമ്മാണ ശാല കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് 10ന് ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സംസ്ഥാന,ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ അറിയിച്ചു.