കുട്ടനാട് : എടത്വാ ചമ്പക്കുളം പുളിങ്കുന്ന് മേഖലകളുടെ നേതൃത്വത്തിൽചങ്ങനാശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി അന്താരാഷ്ട്ര വനിതാ ദിനാചരണവും ചാസ് വിപണിയും നടത്തി. ചടങ്ങ് എടത്വാ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ജോസ് അദ്ധ്യക്ഷയായി. ചാസ് ഡയറക്ടർ റവ ഫാ.തോമസ് കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. രാമങ്കരി ഗ്രാമപഞ്ചായത്തംഗം സൂര്യ ജിജി മോൻ, തോമസ് നീണ്ടിശേരി തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ ബ്രിന്റാ ചാക്കോ സ്വാഗതവും ജോയിന്റ് കൺവീനർ റോസിലിൻ മാത്യു നന്ദിയും പറഞ്ഞു.