
ചങ്ങനാശേരി : എസ്.ബി.ഐ റിട്ട.മാനേജർ ചങ്ങനാശേരി ഫാത്തിമാപുരം കുന്നപ്പിള്ളി ഡൊമിനിക് ജോസഫ് (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പുതുപ്പള്ളി പുമ്മറ്റം വീസ് വാലീസ് വില്ലാസിലെ വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 3 ന് ചങ്ങനാശേരി ഫാത്തിമാപുരം ഫാത്തിമാ മാതാ പള്ളിയിൽ. ഭാര്യ : പരേതയായ അന്നമ്മ കുരുവിള. മക്കൾ: എലിസബത്ത് ഡൊമിനിക് (അസോസിയേറ്റ് പ്രൊഫസർ, സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്, പാത്താമുട്ടം), ജോസഫ് ഡൊമിനിക് (പ്രോഗ്രാം മാനേജർ, എസ്.എ.പി ലാബ്സ്, ബംഗളൂരു). മരുമക്കൾ :സണ്ണി ജോസഫ് (കോ ഓർഡിനേറ്റിംഗ് എഡിറ്റർ, മലയാള മനോരമ, ആലപ്പുഴ), മിഷ ജോർജ് (ക്വാളിറ്റി എൻജിനീയർ, എസ്.എ.പി ലാബ്സ്, ബംഗളൂരു.).