
ആലപ്പുഴ: ജ്യോതിഷകളുടെ ഉന്നമനത്തിനായി ജ്യോതിഷ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്ന് ജ്യോതിഷ വിചാര സംഘം (ബി.എം.എസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പെരിനാട് ഉദ്ഘാടനം ചെയ്തു. ചേപ്പാട് ഭാർഗവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരൻ, ശ്രീചക്രനിലയം ബ്രഹ്മദത്തൻ, വി.ആർ. ഉണ്ണികൃഷ്ണൻ, റാം മോഹൻ, എസ്. ഹരികുമാർ എന്നിവർ സംസാരിച്ചു.യജുർവേദ പുരോഹിതൻ അമ്പലപ്പാട് വെള്ളിയോടില്ലം വിഷ്ണുനമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി റാം മോഹൻ (പ്രസിഡന്റ്), വെങ്കിടേശ്വര നായിക്, രാജഗോപാൽ (വൈസ് പ്രസിഡന്റുമാർ), ശ്രീചക്രനിലയം ബ്രഹ്മദത്തൻ (സെക്രട്ടറി), ഹരികുമാർ നമ്പൂതിരി (ജോയിന്റ് സെക്രട്ടറി), ഷാജികുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.