ആലപ്പുഴ: മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും യു.ഡി.എഫ് നേതാവും പണ്ഡിതനുമായ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ വിവധ സംഘടനകളും നേതാക്കളും അനുശോചിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എം. ലിജു, നിർവാഹക സമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാം, സംവരണ സമുദായ മുന്നണി പ്രസിഡന്റ് വി. ദിനകരൻ, ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം, ജില്ലാ ജനറൽ സെക്രട്ടറി എ.എൻ. പുരം ശിവകുമാർ, കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ, എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് ജനറൽ സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം അനുശോചിച്ചു.