അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് 8 ന് രാവിലെ 8.15 ന് ക്ഷേത്രം തന്ത്രി വടക്കൻ പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റു കർമ്മം ആചാര വിധി പ്രകാരം നടക്കും.15ന് ഉത്സവബലിയും, 16 ന് പള്ളിവേട്ടയും, 17 ന് തിരി പിടുത്തവും, അരിക്കൂത്തും ,ആറാട്ടും. 24ന് വലിയ ഗുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.കൊവിഡ് സാഹചര്യത്തിൽ സർക്കാരിന്റേയും, ആരോഗ്യ വകുപ്പിന്റേയും നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഈ വർഷത്തെ പൂര മഹോത്സവ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. കൊടിയേറ്റ് ദിവസം 12.30 ന് ആൽത്തറ ബോയ്സിന്റെ നേതൃത്വത്തിൽ കൊടിയേറ്റു സദ്യയും ഉണ്ടായിരിക്കും.