kattila-vepp

മാന്നാർ: നിർദ്ധന കുടുംബത്തിൽപ്പെട്ട ചെന്നിത്തല ഒരിപ്രം പത്മനിവാസിൽ പത്മകുമാർ-സിന്ധു ദമ്പതികൾക്ക് കരുണ പെയിൻ ആൻഡ്പാലിയേറ്റീവ് കെയർ സൊസൈറ്റി തൃപ്പെരുന്തുറ മേഖലാകമ്മിറ്റി നിർമിച്ച് നൽകുന്ന വീടിന്റെ കട്ടിളവെപ്പ് കർമ്മം ചെങ്ങന്നൂർ ഡി.വൈ.എസ് .പി ഡോ.ആർ ജോസ് നിർവഹിച്ചു. രക്ഷാധികാരി കെ.നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിസെക്രട്ടറി ഡി.ഫിലേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ സുകുമാരി തങ്കച്ചൻ, ജനറൽ സെക്രട്ടറി എൻ.ആർ സോമൻപിള്ള, അഡ്വ.സുരേഷ് മത്തായി, സിബു വർഗീസ്, അജിതകുമാരി, കെ.കലാധരൻ, ബ്രാഞ്ച് സെക്രട്ടറി അജയകുമാർ എന്നിവർ പങ്കെടുത്തു.