ambala

അമ്പലപ്പുഴ: താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലോത്സവം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകളിലെ ബാലവേദികളിൽ നിന്നുള്ള യു. പി, ഹൈസ്കൂൾ വിദ്യാർത്ഥികളായ നൂറുകണക്കിനു പേർ പങ്കെടുത്ത സർഗോത്സവത്തിൽ 13 ഇനങ്ങളിലായിരുന്നു മത്സരം. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സി. കെ .രതി കുമാർ അദ്ധ്യക്ഷനായി. മുൻസിപ്പൽ കൗൺസിലർ കവിത, ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിൻ്റ് സെക്രട്ടറി അജയ് സുധീന്ദ്രൻ, കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. കെ. സുലൈമാൻ, വൈസ് പ്രസിഡൻറ് എൻ. എസ്. ഗോപാലകൃഷ്ണൻ, സി. കെ. സുകുമാര പണിക്കർ, കൈനകരി സുരേന്ദ്രൻ, ചന്ദ്രലാൽ, ജ്യോതി, ഷബാന, എച്ച്. സുബൈർ, ഡി. ബി. അജിത് കുമാർ എന്നിവർ പങ്കെടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. വി. ഉത്തമൻ സ്വാഗതം പറഞ്ഞു.