
മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂണിയനിലെ ഗ്രാമം 5395-ാം നമ്പർ വയൽവാരം ശാഖായോഗത്തിൽ ശ്രീനാരായണ ഗുരുദേവ വിഗ്രഹത്തിൻ്റെ പതിമൂന്നാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഭക്തി നിർഭരമായി ആഘോഷിച്ചു. ഇന്നലെ രാവിലെ 9.30 നു ശാഖായോഗം പ്രസിഡന്റ് വി.കാർത്തികേയൻ പീത പതാക ഉയർത്തി. വാർഷിക മഹോത്സവം യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല,നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, വനിതാസംഘം യൂണിയൻ നേതാക്കളായ സുജാതനുന്നു പ്രകാശ്, പുഷ്പ ശശികുമാർ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ചന്ദ്രികറെജി സ്വാഗതവും ലതീഷ് നന്ദിയും പറഞ്ഞു. ക്ഷേത്ര തന്ത്രി ബാബുരാമകൃഷ്ണൻ പ്രതിഷ്ഠാവാർഷിക പൂജകൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.