അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവന്റെ ഏപ്രിൽ 3 ന് നടക്കുന്ന രജതജൂബിലിയും മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ സി .പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ .കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ കമാൽ. എം.മാക്കിയിൽ(മുഖ്യരക്ഷാധികാരി) ,പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് (ചെയർമാന്‍) ഇ .കെ. ജയൻ(വർക്കിംഗ് ചെയർമാൻ),സാബു സാഫല്യം, ഫാ.ബിജോയ് അറക്കൽ,അശോക് കുമാർ (വൈസ് ചെയർമാൻ)ബ്രദർമാത്യു ആൽബിൻ, (ജനറൽസെക്രട്ടറി) ബി .ജെ. പി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ്, അപ്പച്ചൻ മാത്യു, പി.എൽ.ജിജിമോൻ (സെക്രട്ടറി) പബ്ലിസിറ്റി കൺവീനൻ മധു പുന്നപ്ര എന്നിവരെ തിരഞ്ഞെടുത്തു.