ആലപ്പുഴ: സി.പി.ഐ നേതാക്കളുടെ അനുസ്മരണ ദിനങ്ങൾ 18 മുതൽ 27 വരെ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി

ടി.ജെ.ആഞ്ചലോസ് അറിയിച്ചു. ജില്ലാ എക്‌സി അംഗമായിരുന്ന പി.വി. പൊന്നപ്പന്റെ ചരമ ദിനത്തോടനുബന്ധിച്ച് 18ന് വയലാർ ഒളതലയിൽ രാവിലെ 9 മണിക്ക് നടക്കുന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 19ന്സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന മേട്ടുതറ നാരായണന്റെ ചരമ ദിനത്തോടനുബന്ധിച്ച് പത്തിയൂരിൽ നടക്കുന്ന അനുസ്മരണം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. 22ന് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പൻ അനുസ്മരണം. രാവിലെ 10ന് വലിയചുടുകാട്ടിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന. വൈകിട്ട് 5ന് ചേർത്തലയിൽനടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ കൺട്രോൾ കമ്മി​ഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26ന് പുന്നപ്ര വയലാർ സമര നായകനും വ്യവസായ മന്ത്രിയുമായിരുന്ന ടി.വി.തോമസിന്റെ ചരമദിനം. രാവിലെ 10ന് വലിയചുടുകാട്ടിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന. വൈകിട്ട് 5ന് ആലപ്പുഴയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 27ന് സംസ്ഥാന എക്‌സി അംഗമായ ടി. പുരുഷോത്തമന്റെ അനുസ്മരണം പുത്തനമ്പലത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.