
അമ്പലപ്പുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയും മേഖല കമ്മറ്റിയും സംയുക്തമായി സാർവദേശീയ വനിതാ ദിനത്തിൻ്റെ മുന്നോടിയായി വനിത സദസ് സംഘടിപ്പിച്ചു. അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ വായനശാലയിൽ നടന്ന ചടങ്ങ് അഡ്വ. സീമ മാവേലിക്കര (മഹിളാ അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം) ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ അമ്പലപ്പുഴ മേഖലാ പ്രസിഡൻ്റ് അനിത ടീച്ചർ അദ്ധ്യക്ഷയായി.