
ആലപ്പുഴ: വടക്കനാര്യാട് സരിഗ വായനശാല ബാലവേദി നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പരീക്ഷ പരിശീലന പരിപാടി നടത്തി. വായനശാല ഹാളിൽ സംഘടിപ്പിച്ച പരിപാടി മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പി. ഉല്ലാസ് ഉദ്ഘാടനം ചെയ്തു .ബാലവേദി വൈസ് പ്രസിഡന്റ് അർജുൻ അദ്ധ്യക്ഷത വഹിച്ചു .വായനശാല പ്രസിഡന്റ് പി.ജി. സുനിൽകുമാർ, സെക്രട്ടറി ആർ. അഭിലാഷ് വമീനാക്ഷി,സച്ചുസനിൽ തുടങ്ങിയവർ സംസാരിച്ചു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വി.ഇ.ഒ അനീഷ് ക്ലാസ് നയിച്ചു .