
ആലപ്പുഴ: ടി.ഡി ഹയർ സെക്കന്ററി സ്‌ക്കൂൾ ഇംഗ്ലീഷ് വിഭാഗം തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ 'വീ 'യുടെ പ്രകാശനം നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് നിർവഹിച്ചു. ടി.ഡി.സ്‌കൂൾസ് മാനേജർ പ്രേം കുമാർ മാസിക ഏറ്റുവാങ്ങി.സ്ത്രീ സമത്വമടക്കമുള്ള കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മാസിക കൈകാര്യം ചെയ്യുന്നത്. മുനിസിപ്പൽ കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ ബി. അജേഷ്, കൗൺസിലർ സുമ, സ്‌ക്കൂൾ പ്രിൻസിപ്പൽ വൽസല ,അദ്ധ്യാപകരായ ഷേർലി, സുരേഷ്, മനോജ് എന്നിവർ സംസാരിച്ചു.