sndp

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചുനക്കര 322-നമ്പർ ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗവും ഭക്ഷ്യകിറ്റ് വിതരണവും ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് വിജയൻ വിശാലയത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗം രാജേഷ്,ശാഖാ കമ്മിറ്റി അംഗങ്ങളായ സോമൻ സൗപർണിക,കൃഷ്ണൻ കുട്ടി,പ്രസാദ്,അനിയൻ,വിശ്വനാഥൻ, ഷിബു, വനിതാസംഘം പ്രസിഡന്റ് ശ്രീദേവി,വൈസ് പ്രസിഡന്റ് രമണി, സെക്രട്ടറി മഞ്ജു പ്രകാശ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി രഞ്ജിത്ത് രവി സ്വാഗതം ആശംസിച്ചു.