ഹരിപ്പാട്: എസ്. എൻ.ഡി.പി യോഗം മുതുകുളം വടക്ക് 317-ാം നമ്പർ ശാഖയിൽ യൂത്ത് മൂവ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ശാഖായോഗം പ്രസിഡന്റ്‌ പി. ത്യാഗരാജന്റെ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെന്റ് ചേപ്പാട് യൂണിയൻ സെക്രട്ടറി നിധിൻ കൃഷ്ണൻ സംഘടനയുടെ പ്രവർത്തനരീതി വിശദീകരിച്ചു. പ്രസിഡന്റായി സജിൻ, വൈസ് പ്രസിഡന്റായി പ്രവീൺ, സെക്രട്ടറി അമൽ എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത്മൂവ്മെന്റ് ചേപ്പാട് യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ശിവ പ്രസാദ്, രജീവ്, ഡെന്നി സത്യൻ എന്നിവർ പങ്കെടുത്തു.യോഗത്തിൽ ശാഖായോഗം സെക്രട്ടറി ആർ. ശശിധരൻ സ്വാഗതം പറഞ്ഞു.