a

മാവേലിക്കര: ജെ.സി കൊച്ചാലുമൂടിന്റെയും ഡോ.പി.എൻ വിശ്വനാഥൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത അഭിമുഖ്യത്തിൽ ജെ.സി ഭവനിൽ വെച്ച് നടന്ന തൈറോയ്ഡ് രോഗ നിർണയ ക്യാമ്പ് തഴക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ സതീഷ് ഉദ്ഘാടനം ചെയ്തു. ജെ.സി കൊച്ചാലുമ്മൂട് പ്രസിഡന്റ്‌ നവീൻ വി.നാഥ് അദ്ധ്യക്ഷനായി. പാസ്റ്റ് സോൺ പ്രസിഡന്റ്‌ ഡോ.എ.വി ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. ടി. ഷാനുൽ.ടി, എൻ.ശിവരാമൻ, എം.എൻ ശിവദാസൻ, സുരേഷ് മുടിയൂർക്കോണം, ഉദയൻ പറ്റൂർ, അനീഷ്.പി, അനിൽ കുമാർ, അശോക് ബാബു, ദിനേശ് തുടങ്ങിയവർ സംസാരിച്ചു.