
അമ്പലപ്പുഴ: ഇരവുകാട് നവപ്രഭ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക സമ്മേളനവും, ആദര സമർപ്പണവും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റ്റി.ആർ. ഓമനക്കുട്ടൻ അധ്യക്ഷനായി. വിദ്യാരക്ഷ - ്് വൈദ്യരക്ഷ പദ്ധതികൾ നഗരസഭ അധ്യക്ഷ സൗമ്യ രാജ് നിർവ്വഹിച്ചു. മികച്ച വില്ലേജ് ഓഫീസർ ക്കുള്ള പുരസ്ക്കാരം നേടിയ എസ്. ലയ, ഉമഡിക്കൽ പിജിക്ക് പ്രവേശനം ലഭിച്ച ഡോ. ഹരിത എന്നിവരെ എം.എൽ.എ ഫലകം നൽകി ആദരിച്ചു. എൽ. മായ, ഭാരവാഹികളായ സി.റ്റി. ഷാജി, പി.രാധാകൃഷ്ണൻ, എ.സുരേഷ്, മാത്തുക്കുട്ടി, അബ്ദുൾ ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.