s

ആലപ്പുഴ : പൊള്ളേത്തൈ ഗവ ഹൈസ്കൂളിൽ പ്ലസ്സ് ടു കോഴ്സുകൾ ആരംഭിക്കണമെന്ന് സി.പി.ഐ. പൊള്ളേത്തൈ കിഴക്ക് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. വി.എം.കുഞ്ഞുകുഞ്ഞ് അദ്ധ്യക്ഷനായി. പി. അവിനാശ്, എ.എം.കുഞ്ഞച്ചൻ, എന്നിവർ പ്രസംഗിച്ചു.മണിക്കുട്ടനെ സെക്രട്ടറിയായും ബൈജു വി.എസിനെ അസി സെക്രട്ടറിയായും തിരഞ്ഞെടുത്തു.

മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്ന് ശാസ്ത്രി ഭാഗം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.സി.പി.ഐ.ജില്ലാ കൗൺസിൽ അംഗം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എം.മനോഹരൻ അദ്ധ്യക്ഷനായി.ടി.ജെ.ആഞ്ചലോസ്, പി.അവിനാശ്, എ.എം.കുഞ്ഞച്ചൻ, ലീലാമ്മ ജേക്കബ് എന്നിവർ പ്രസംഗിച്ചു. രജിമോനെ സെക്രട്ടറിയായും എ.പി.റോയിയെ അസി സെക്രട്ടറിയായും തിരഞ്ഞെടുത്തു.