
മാവേലിക്കര : പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സേ നോ ടു വാർ എന്ന സദേശം നൽകി കാൻഡിൽ പ്രയർ നടത്തി. കത്തീഡ്രൽ സഹവികാരി ഫാ.ജോയിസ് വി.ജോയി, ഫാ.സജി മാത്യു, കത്തീഡ്രൽ ട്രസ്റ്റിയും ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗവുമായ സൈമൺ കെ.വർഗീസ് കൊമ്പശ്ശേരിൽ, സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് എബ്രഹാം സി.ഫിലിപ്പ് , സെക്രട്ടറി അതുൽ ഉമ്മൻ ചെറിയാൻ, ട്രഷറാർ ടിനു ഇടിക്കുള തോമസ്, വിനു ഡാനിയേൽ, ജിക്കു ജോർജ്ജ് കുരുവിള, അജിൻ, ജിനോ മാത്യു തങ്കച്ചൻ, ജെറി ചാക്കോ, ജിജോ ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.