adi

ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര മുസ്ലീം ജമാഅത്ത് മേട്ടുംപുറം മഖാം ഉറൂസ് ചരിത്ര പ്രസിദ്ധമായ അന്നദാനത്തോടും കൂട്ട പ്രാർത്ഥനയോടും സമാപിച്ചു. ഇന്നലെ രാവിലെ മഖാം സിയാറത്തിനും കൂട്ട പ്രാർത്ഥനയ്ക്കും ശേഷം നടന്ന ഖത്തം ദുആയ്ക്ക് ചീഫ് ഇമാം ഫഹ്റുദീൻ അൽ ഖാസിമി നേതൃത്വം നൽകി. തുടർന്ന് പ്രസിദ്ധമായ അന്നദാന ചടങ്ങിൽ ജാതി - മത ഭേതമന്യെ വിശ്വാസികളുടെ വലിയ തിരക്കായിരുന്നു. രാത്രി 9 ന് ആത്മീയപ്രഭാഷണത്തിനു ശേഷം നടന്ന ദുഃഅ മജ്‌ലിസിന് മുത്തന്നൂർ തങ്ങൾ ശിഹാബുദീൻ അൽ അഹ്ദൽ നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ് ഹാഷിം ഹബീബ്, സെക്രട്ടറി യൂസുഫ് റാവുത്തർ, ഖജാൻജി സാബു ഹബീബ്, വൈസ് പ്രസിഡന്റ് അനീഷ് ഉസ്മാൻ, ജോയിന്റ് സെക്രട്ടറി എൻ. അനീഷ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ഉറൂസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.