kaliya

പൂച്ചാക്കൽ: അരൂക്കുറ്റി വടുതല നദ്വത്തുൽ ഇസ്ലാം യു.പി സ്‌കൂളിൽ കളരിപ്പയറ്റ്, കരാട്ടെ, ഫുട്‌ബോൾ, ഷട്ടിൽ തുടങ്ങിയവയുടെ പരിശീലന പരിപാടിയായ കളിയരങ്ങ് 2022 ന് തുടക്കമായി. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് മെബർ എൻ.കെ അനീസ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജലീൽ അരൂക്കുറ്റി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെബർ പ്രകാശൻ വെള്ളപ്പനാട്ട്, സമാജം സെക്രട്ടറി പി.കെ അബ്ദുൽ ഖാദർ, മദർ പി.ടി.എ പ്രസിഡന്റ് വിനയ, സ്റ്റാഫ് സെക്രട്ടറി താഹിറ, പി.ടി.എ സെക്രട്ടറി പി.എ.അൻസാരി, പരിശീലകരായ ഉബൈദ് മാസ്റ്റർ (കളരി ), തൻസില (കരാട്ടെ), ഷിറാസ് (ഫുട്‌ബാൾ ), നീതു വിജയ് (ഷട്ടിൽ) എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രിസ് സി.എം സലീമ സ്വാഗതവും കളിയരങ്ങ് കോ ഓഡിനേറ്റർ എം.ജവാദ് നന്ദിയും പറഞ്ഞു.