ചാരുംമൂട് : കഞ്ചാവ് - മയക്കുമരുന്ന് മാഫിയയ്ക്കെതിരെ സമരം നയിച്ച ഡി. വൈ. എഫ്. ഐ നേതാക്കൾക്ക് ഫേസ് ബുക്കിലുടെ വധഭീഷണിയെന്ന് പരാതി.
പാലമേൽ പഞ്ചായത്ത് പ്രദേശത്ത ലഹരി മാഫിയയ്ക്കെതിരെ മെഗാ കാമ്പയിൻ നടത്തിയ
ഡി. വൈ. എഫ്. ഐ ചാരുംമൂട് ഏരിയാ നേതാക്കളെ വധിക്കുമെന്നും കുടുംബം തകർക്കുമെന്നുമാണ് ഭീഷണി. മറ്റപ്പള്ളി സ്വദേശിയായ യുവാവും സംഘവും ഫെയ്സ്ബുക്ക് ലൈവിലൂടെ ഭീഷണിപ്പെടുത്തിയതായി കാട്ടി ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹികളാണ് വീഡിയോ സിഡിയടക്കം നൂറനാട് പൊലീസിൽ പരാതി നൽകിയത്. നേതാക്കളുടെ മൊഴി വാങ്ങി കേസെടുത്തതായി സി.ഐ വി.ആർ.ജഗദീഷ് പറഞ്ഞു.