മാവേലിക്കര : എൻ.സി.പി ദേശീയ നിർവ്വാഹക സമിതി അംഗം റെജി ചെറിയാന് എൻ.സി.പി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി സ്വീകരണം നൽകി. യോഗത്തിൽ അനീഷ് താമരക്കുളം അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സന്തോഷ്, സംസ്ഥാന, ജില്ലാ നേതാക്കളായ റഷീദ് നാമ്പിലശ്ശേരി, ഷാജി കല്ലറയ്ക്കൽ, ചന്ദ്രശേഖരൻ പിള്ള, പി.എ.സമദ്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി, ബിനു അനീഷ് എന്നിവർ പങ്കെടുത്തു.