ആലപ്പുഴ: നിസ്വാർത്ഥമായി പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തു പിടിച്ച കോൺഗ്രസ് എന്ന വികാരത്തെ പ്രതിസന്ധി ഘട്ടത്തിലും ചേർത്തുപിടിച്ച തലമുതിർന്ന പ്രവർത്തകനെയാണ് പി.കെ. രാമൻചേട്ടന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു.നൂറ്റാണ്ടിന്റെ കർമ്മസാക്ഷിയായ രാമൻചേട്ടനൊപ്പം പ്രവർത്തിക്കാൻ സാധിച്ചുവെന്നത് അവിസ്മരണീയ അനുഭവമായ് ഉള്ളിൽ സൂക്ഷിക്കുകയാണെന്നും വേണുഗോപാൽ അനുസ്മരിച്ചു.