convension

മാന്നാർ: ദേശീയ പണിമുടക്കിന്റെ ഭാഗമായി മാന്നാർ ഏരിയ സംയുക്ത ട്രേഡ് യൂണിയൻ കൺവൻഷൻ മാന്നാർ സഹകരണ ബാങ്ക് ഹാളിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.എൻ.ടി.യു.സി ഏരിയാ സെക്രട്ടറി പി.ജി.രാജപ്പൻ അദ്ധ്യക്ഷനായി. ജോൺ മാത്യു, രാജു താമരവേലിൽ, അബ്ദുൽ റഹ്മാൻ കുഞ്ഞ്, മുഹമ്മദ് ഷാനി, കുര്യൻ മാനാമ്പുറത്ത്, പി എൻ ശെൽവരാജൻ, ടി സുകുമാരി, ബി രാജേഷ്, കെ എം സഞ്ജു ഖാൻ, സി.പി.സുധാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ജെ.തോമസ് (ചെയർമാൻ), കെ.പി.പ്രദീപ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.പി.പ്രദീപ് സ്വാഗതം പറഞ്ഞു.