അരൂർ:എരമല്ലൂർ ഗാന്ധിജി സ്മാരക വായനശാല അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനം വിൻ സെന്റർ ഡയറക്ടർ സിസ്റ്റർ ആലീസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.ടി.വിജയൻ പാണാവള്ളി, ചമ്മനാട് ഇ.സി.ഇ.കെ യുണിയൻ ഹൈസ്കൂൾ അദ്ധ്യാപിക സി.കെ.ബീന, പഞ്ചായത്ത് ലൈബ്രേറിയൻ അനുജ അനിൽകുമാർ, കലാദേവി, മറിയം തോമസ് എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് അഡ്വ.സി.കെ.സജീവ് സ്വാഗതവും ലൈബ്രേറിയൻ ആശ നന്ദിയും പറഞ്ഞു.