ചേർത്തല: കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ 8ന് ലോക വനിതാ ദിനം ആചരിക്കും. ചടങ്ങുകളുടെ ഭാഗമായി പ്രഗത്ഭരായ വനിതകളെ ആദരിക്കൽ,പ്രഭാഷണം,ബോധവത്കരണ പരിപാടികൾ, വനിതാ ജീവനക്കാരുടെ സാംസ്കാരിക പരിപാടികൾ എന്നിവ ആചരണത്തിന്റെ ഭാഗമായി നടക്കും. സംസ്ഥാന സർക്കാരിന്റെ മികച്ച തഹസിൽദാറായി തിരഞ്ഞെടുക്കപ്പെട്ട ചേർത്തല തഹസിൽദാർ ആർ.ഉഷ,ദീർഘകാലം കെ.വി.എം ആശുപത്രിയിലെ ഗൈനക്കാളജി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റുമാരായ ഡോ. പി.ജി.ശ്രീദേവി,ഡോ. പ്രഭാ ജി.നായർ എന്നിവരെ മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ആദരിക്കും. ചടങ്ങിൽ കെ.വി.എം ആശുപത്രി സി.ഇ.ഒയും ന്യൂറോ സർജ്ജറി വിഭാഗം മേധാവിയുമായ ഡോ. അവിനാശ് ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. പത്തോളജിസ്റ്റ് ഡോ.കെ. പ്രസന്നകുമാരി,ഡെപ്യൂട്ടി ഓപറേഷൻസ് മാനേജർ ബിജി ജേക്കബ്,നീനാ ജോയ് എന്നിവർ പങ്കെടുക്കും. തുടർന്ന് ആശുപത്രി ജീവനക്കാരുടെ സാംസ്കാരിക പരിപാടികളും നടക്കും.