
ചേർത്തല:എസ്.എൻ.ഡി.പി സംരക്ഷണ സമിതി ചേർത്തലയിൽ നടത്തിയ പ്രവർത്തക യോഗത്തിനെതിരെ പ്രതിഷേധം.എസ്.എൻ.ഡി.പി യോഗം പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്.സ്ത്രികളടക്കമുള്ള യോഗം പ്രവർത്തകർ മുദ്റാവാക്യം വിളികളുമായി പ്രതിഷേധിച്ചു.ഒടുവിൽ പൊലീസെത്തിയാണ് യോഗം പ്രവർത്തകരെ നീക്കിയത്. ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവങ്ങൾ.സംരക്ഷണ സമിതിക്കെതിരെ പ്രതിഷേധ മുദ്റാവാക്യങ്ങൾ വിളിച്ച പ്രവർത്തകർ യോഗസ്ഥലത്തിന് സമീപത്ത് പ്രതിഷേധയോഗം ചേർന്ന് പ്രകടനമായാണ് മടങ്ങിയത്. ഇതിനിടെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി പ്രതിഷേധിച്ച യോഗം പ്രവർത്തകരോട് സംസാരിക്കാൻ എത്തി.പെൻഷൻകാരുടെ യോഗത്തിനായാണ് ഹാൾ ബുക്ക് ചെയ്തെന്നും എസ്.എൻ.ഡി.പിക്ക് എതിരായുള്ള പരിപാടിയാണെന്ന് അറിയില്ലായിരുന്നെന്നും സെക്രട്ടറി പറഞ്ഞു.യോഗം കൗൺസിലർ പി.ടി.മന്മഥൻ,യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ,അനിൽ ഇന്ദീവരം, ബൈജു അറുകുഴി,മുൻ കൗൺസിലർമാരായ ബിജുദാസ്, വി.എ. സിദ്ധാർത്ഥൻ, വിനോദ് മാത്താനം,ദിനദേവ്,ഗിരീഷ്കുമാർ,സത്യൻ,സൈബർ സേന സംസ്ഥാന കൺവീനർ ധന്യ സതീഷ്,യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി അംഗം കെ.എം.മണിലാൽ, യൂണിയൻ പ്രസിഡന്റ് ജെ.പി. വിനോദ്,സെക്രട്ടറി അജയൻ പറയകാട്, വനിതാസംഘം പ്രസിഡന്റ് റാണി ഷിബു, സെക്രട്ടറി ശോഭിനി രവീന്ദ്രൻ,സജേഷ് നന്ത്യാട്ട്,ഷാബു ഗോപാൽ,പ്രിൻസ്മോൻ,രാജേഷ് വയലാർ, ഷിബു വയലാർ,ബിനീഷ് മഠത്തിൽ,രതീഷ് കോതാട്ടുവെളി,റെജി പുത്തൻചന്ത,അമ്പിളി അപ്പൂജി എന്നിവർ നേതൃത്വം നൽകി.