haripriya

കായംകുളം: ചിറക്കടവം തുണ്ടിൽ ഹരിയുടെയും തങ്കച്ചിയുടെയും മകളും യുക്രൈനിൽ ഖർക്കിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയുമായ ഹരിപ്രിയ പൊടുന്നനെ ഉണ്ടായ യുക്രൈൻ റഷ്യ യുദ്ധ ഭൂമിയിൽ നിന്നും വീടണഞ്ഞത് കുടുംബങ്ങൾക്ക് ആശ്വാസമായി. യുദ്ധം തുടങ്ങിയ ദിവസം മുതൽ വീട്ടുകാർ ആധിയോടെ ദിവസവും ഹരിപ്രിയയുമായി ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഖർക്കിവിൽ നിന്ന് 20 പേർ അടങ്ങുന്ന മലയാളി വിദ്യാർത്ഥികൾ ഏറെ കഷ്ടപ്പെട്ടാണ് ലിവിവിലോട്ട് നീങ്ങിയത്.ലിവിവിൽ നിന്ന് ഏറെ കഷ്ടപ്പാടിനു ശേഷം ബസ് പിടിച്ച് യുക്രൈൻ ബോർഡർ കടന്നു. വ്യാഴാഴ്ച രണ്ട് മണിക്കൂർ യാത്രക്ക് ശേഷം പോളണ്ട് ബോർഡറിൽ എത്തി ചേർന്നു. തുടർന്ന് ഇന്ത്യൻ എം.ബസി ഉദ്യോഗസ്ഥർ താമസ സൗകര്യവും ഭക്ഷണവും നൽകിയിയെന്ന് ഹരിപ്രിയ പറയുന്നു.തുടർന്ന് പോളണ്ടിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിൽ എത്തുകയും അവിടുന്ന് എയർ ഏഷ്യ വിമാനത്തിൽ കൊച്ചിയിൽ എത്തി ചേർന്നു. തുടർ പഠനത്തിന് അധികൃതർ സൗകര്യം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഹരിപ്രിയയും കുടുംബാംഗങ്ങളും. ഇനിയും നാട്ടിൽ എത്തിച്ചേരുവാൻ ഉള്ള കുട്ടികൾക്ക് വേണ്ടി പ്രാർത്ഥനയിലാണ് ഹരിപ്രിയ.